രാവിലെ 8.31നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ പൊലീസില്‍‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീമിനെ സ്ഥലത്തേക്ക് അയച്ചു. 

ഷാര്‍ജ: ഷാര്‍ജയില്‍ അഞ്ച് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഷാര്‍ജ ക്രീക്കില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് ശനിയാഴ്ച രാവിലെ തീപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന പ്രവാസി ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 8.31നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ പൊലീസില്‍‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീമിനെ സ്ഥലത്തേക്ക് അയച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ പ്രവാസിയെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ബന്ധപ്പെട്ട വിഭാഗങ്ങളിലെ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Scroll to load tweet…

Read also:  പ്രവാസികള്‍ ശ്രദ്ധിക്കുക! നാട്ടിലേക്ക് സ്വര്‍ണവുമായി യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിബന്ധനകള്‍ ഇങ്ങനെ

YouTube video player