സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സലാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. രണ്ട് ലോക്കോമോട്ടീവുകളും ട്രെയിലറുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
Read Also - സ്വര്‍ണം വാങ്ങാൻ നല്ല സമയം! ഇടിവ് തുടരുന്നു, അഞ്ച് ആഴ്ചക്കിടെ ഏറ്റവും താഴ്ന്ന നിലയിൽ; കോളടിച്ച് പ്രവാസികൾ
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കോഴിക്കോട് മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലി മകൻ മുഹമ്മദ് ഷാഫി (28) ആണ് ഒമാനിലെ മുസന്നക്കടുത്ത് മുളന്തയിൽ വാഹനാപകടത്തില്‍ മരിച്ചത്.
അവിവാഹിതനായ മുഹമ്മദ് ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ജമീല. റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
