മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ 44 വയസുകാരന്‍ മരിച്ചു. റിഫ ഹൈവേയില്‍ അല്‍ ഹുനൈനിയയിലായിരുന്നു സംഭവം. വിവരം ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.