ചങ്ങനാശ്ശേരി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരണപ്പെട്ടു. ജർമ്മനിയിൽ ആരോഗ്യ മേഖലയിൽ നഴ്സയി പ്രവർത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ്  കോവിഡ് ബാധിച്ച് മരിച്ചത്. 

ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാർത്തികപ്പിള്ളിൽ ജോയിയാണ് ഭർത്താവണ്. മകൾ: ആതിര. 35 വർഷത്തോളമായി ജർമ്മനിയിൽ താമസിച്ചു വരികയായിരുന്നു. അങ്കമാലി മുക്കന്നൂർ പാലിമറ്റം കുടുംബാഗമാണ് പ്രിൻസി. സംസ്കാരം ജർമ്മനിയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.   

"