കുവൈത്തിൽ ഇന്ന് ഒരാൾക്ക്‌ കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 62 ആയി. കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനിൽ നിന്നും എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ അവധി നീട്ടണമോയെന്ന് അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. നിലവിൽ മാർച്ച് പതിനാല് വരെയാണ് അവധി നൽകിയിരിക്കുന്നത്.
 

കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊവിഡ് ഭീതി: ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്