മസ്കറ്റ്: ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 84 ആയി ഉയര്‍ന്നു. ഇന്ന് 689 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 334 സ്വദേശികളും 355 പേര്‍ വിദേശികളുമാണ്.

ഇതോടെ 18887 പേര്‍ക്ക്  രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു. ഇതിനകം 4329 രോഗികള്‍ സുഖം പ്രാപിച്ചതായും ഒമാന്‍  ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ്: സൗദിയില്‍ മരണസംഖ്യ 819 ആയി, ഇന്ന് 3000ത്തിലധികം പേര്‍ക്ക് രോഗം

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു