മനാമ: കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ ഒരു പ്രവാസി കൂടി മരിച്ചു. 78 വയസ്സുള്ള പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലമുള്ള മരണസംഖ്യ 182 ആയി ഉയര്‍ന്നു. 

അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 6,000 പൗരന്മാരിലും താമസക്കാരിലുമാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്തുക. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രത്യേക കേന്ദ്രത്തിലാണ് ട്രയല്‍ നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളില്‍ കേന്ദ്രത്തില്‍ ഹാജരാകണം. 

കൊവിഡ് വാക്‌സിന്‍ ട്രയല്‍; സന്നദ്ധരായവര്‍ക്ക് പരിശോധനാ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാമെന്ന് ബഹ്റൈന്‍