റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍ മരിച്ചത്. ദമ്മാം അല്‍ഖോബാറിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി റസ്റ്റോറൻറ് ജീവനക്കാരനാണ്. മൃതദേഹം കോവിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും.