മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ പി.കെ ജോയ് (62) ആണ് മസ്കത്തിൽ മരിച്ചത്. ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ശനിയാഴ്‍‍ വൈകുന്നേരമാണ് മരണപ്പെട്ടത്. 40 വര്‍ഷത്തിലേറെയായി  ഒമാനിലെ റുസെലിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.  കൊവിഡ്  രോഗം ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന പത്തൊൻപതാമത്തെ മലയാളിയാണ് പി.കെ ജോയ്.