സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് രോഗവ്യാപനം വര്‍ധിക്കാനിടയാക്കിതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ മുണ്ടായട് സ്വദേശി അനൂപ് കുവൈത്തിലണ് മരിച്ചത്. സൗദിയില്‍ 24മണിക്കൂറിനുള്ളില്‍ 10പേര്‍കൂടി മരിച്ചതോടെ ഗള്‍ഫില്‍ ആകെ മരണം 742ആയി.

സൗദിയില്‍ ഇന്ന് 2,691 പേർക്കും ഖത്തറില്‍ 1,637 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് രോഗവ്യാപനം വര്‍ധിക്കാനിടയാക്കിതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റമദാനെ തുടര്‍ന്നുള്ള ദിവസങ്ങളിലും ഈദ് ആഘോഷ വേളയിലും ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 155,332ആയി. വന്ദേഭാരത് ദൗത്യത്തിലൂടെ ഗള്‍ഫില്‍ നിന്നും ഇന്ന് എഴുനൂറിലധികം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. 

പിഞ്ചുകുഞ്ഞുങ്ങളെ പിരിഞ്ഞ വേദന ഉള്ളിലൊതുക്കി കൊവിഡിനെ ചെറുക്കാന്‍ യുഎഇയിലേക്ക്; അഭിമാനമായി മലയാളി നഴ്സുമാര്‍‍‍