ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളിക്ക് കൂടി ജിവൻ നഷ്ടപ്പെട്ടു. കുട്ടനാട് രാമങ്കരി പഞ്ചായത്തിൽ വേഴപ്ര നെല്ലുവേലി ഇട്ടച്ചൻപ്പറമ്പ് എൻ.സി. തോമസ്, മറിയമ്മ തോമസ് ദമ്പതികളുടെ മകൻ ജേക്കബ് തോമസ് (ചാച്ചപ്പൻ-49) ആണ് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ഇദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി വിദേശത്തായിരുന്ന ജേക്കബ് ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : ബെറ്റ്‌സി. ശവസംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.