1,33,253 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,26,334 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 95 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 209 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെടുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 1522 ആയി.

Add Asianetnews as a Preferred SourcegooglePreferred

1,33,253 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,26,334 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 95 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം ഇപ്പോള്‍ 92 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 31 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.