മനാമ: വന്ദേ ഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്‍റുമാര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസില്‍ എത്തിയാണ് ഇതുവരെ ടിക്കറ്റ് എടുത്തിരുന്നത്.

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ അവസരം. വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായോ ഏജന്റ് മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പാസ്‌പോര്‍ട്ട് വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും നല്‍കി വേണം ബുക്കിങ് നടത്താന്‍. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിക്കും. 

വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് 16 സർവീസുകൾ