http://covid19.moh.gov.om എന്ന വെബ്‌സൈറ്റ് വഴിയും 'ടാർസൂർ പ്ലസ്' ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള മുൻ‌കൂർ രജിസ്‍ട്രേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കുന്നു. http://covid19.moh.gov.om എന്ന വെബ്‌സൈറ്റ് വഴിയും 'ടാർസൂർ പ്ലസ്' ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഒമാൻ ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രണ്ടാം ഘട്ട വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെട്ട 45 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ സുരക്ഷിതമായി എല്ലാവര്ക്കും ലഭ്യമാകേണ്ടതിനാൽ അംഗീകൃത സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഓൺലൈനിലൂടെ രജിസ്‍ട്രേഷൻ നടത്തിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.