കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,04,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്‌കത്ത്: ഒമാനില്‍ (Oman)പുതിയതായി 10 പേര്‍ക്ക് കൂടി കൊവിഡ് (covid 19)വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേര്‍ രോഗമുക്തരായി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,04,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,670 പേരും ഇതിനോടകം രോഗമുക്തരായി. 4,112 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 536 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ

നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടു പേരെയാണ് കൊവിഡ് കാരണം ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ആകെ ആറ് പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Scroll to load tweet…