Asianet News MalayalamAsianet News Malayalam

സൗദിയിലെ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം

വാക്‌സിന്‍ എടുക്കാത്തവരെ മാളുകള്‍, റെസ്റ്റോറന്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കില്ല.

only vaccinated people allowed to enter public spaces in saudi from august
Author
Riyadh Saudi Arabia, First Published Jul 22, 2021, 8:38 PM IST

റിയാദ്: സൗദി അറേബ്യയിലെ പൊതു, സകാര്യ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് മുന്‍സിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ എടുക്കാത്തവരെ മാളുകള്‍, റെസ്റ്റോറന്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കില്ല. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.  

(ചിത്രത്തിന് കടപ്പാട്: എ എഫ് പി)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios