എണ്ണ ഉൽപ്പാദനം കൂട്ടാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ. വലിയ ഇടവേളയ്ക്ക് ശേഷമാണിത്.
ദുബൈ: വലിയ ഇടവേളയ്ക്ക് ശേഷം എണ്ണ ഉൽപ്പാദനം കൂട്ടാൻ ഒപെക് പ്ലസ് രാജ്യങ്ങൾ. മേയ് മാസത്തിൽ ഉൽപ്പാദനം വർധിപ്പിക്കാനാണ് റഷ്യയും സൗദിയും ഉൾപ്പെട്ട കൂട്ടായ്മയുടെ തീരുമാനം. 4,11,000 ബാരലാണ് പ്രതിദിനം അധികം ഉൽപ്പാദിപ്പിക്കുക.
1,35,000 ബാരൽ പ്രതിദിനം അധികം ഉൽപാദിപ്പിക്കാനുള്ള മുൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായാണ് നാല് ലക്ഷത്തിലധികം ബാരലിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ വിപണിക്കനുസരിച്ച് തീരുമാനത്തിൽ മാറ്റം വരുത്തും. ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ വില നിയന്ത്രണത്തിനായിരുന്നു നേരത്തെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ച ഒപെക് നടപടി. പുതിയ തീരുമാനം ക്രൂഡോയിൽ വിലയിൽ പ്രതിഫലിക്കും.
Read Also - കുവൈത്തിനും താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍
