Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ സമുദ്ര സേതു; മാലി ദ്വീപിൽ നിന്ന് പുറപ്പെടാനൊരുങ്ങി ഐഎൻഎസ് ജലാശ്വ

മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലിൽ കയറ്റാൻ നടപടി തുടങ്ങി

Operation SamudraSetu from male
Author
Malé, First Published May 8, 2020, 11:23 AM IST

മാലി: കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ നേതൃത്വത്തിൽ നടക്കുന്ന നടപടികൾക്ക് തുടക്കമായി. ഓപ്പറേഷൻ സമുദ്രസേതുവിനാണ് മാലിയിൽ തുടക്കമായത്. പ്രവാസികളുമായി നാവിക സേനയുടെ കപ്പൽ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലിൽ കയറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്. മാലി ഇന്ത്യൻ ഹൈക്കമ്മീഷൻ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രക്ക് അവസരം

ആരോഗ്യ പ്രശ്നം ഉള്ളവര്‍, ഗര്‍ഭിണികൾ, മുതിര്‍ന്ന പൗരൻമാര്‍, സന്ദര്‍ശക വീസയിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിവരെയെല്ലാം ആദ്യ പട്ടികയിലുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരെയും മുൻഗണനാ ക്രമമനുസരിച്ച് പരിഗണിക്കും. രണ്ട് ദിവസമെടുത്താകും മാലിയിൽ നിന്ന് കപ്പൽ കൊച്ചിയിലേക്ക് എത്തുക.   

ഐഎൻഎസ് ജലാശ്വ ,ഐഎൻഎസ് മഗര്‍ എന്നീ രണ്ട് കപ്പലുകളാണ് സമുദ്രസേതു ദൗത്യത്തിനായി നാവിക സേന ഉപയോഗിക്കുന്നത്. രണ്ട് കപ്പലിലുമായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക. 

Follow Us:
Download App:
  • android
  • ios