ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിക്കുന്ന സമസ്യയില്‍ പങ്കെടുക്കാനുളളവരെ തെരെഞ്ഞെടുക്കുന്നതിനുളള ഓണ്‍ലൈന്‍ പ്രശ്‌നോത്തിരി ജൂണ്‍ ഒമ്പതിന് രാവിലെ 11.00 മണിക്ക് www.norkaroots.org. എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: മൂന്നാം ലോക കേരളസഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 'ഇന്ദ്രധനുസ്സ്' എന്ന പേരില്‍ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയില്‍ കേരളത്തെ കുറിച്ചുളള ദ്യശ്യ സമസ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം.
ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിക്കുന്ന സമസ്യയില്‍ പങ്കെടുക്കാനുളളവരെ തെരെഞ്ഞെടുക്കുന്നതിനുളള ഓണ്‍ലൈന്‍ പ്രശ്‌നോത്തിരി ജൂണ്‍ ഒമ്പതിന് രാവിലെ 11.00 മണിക്ക് www.norkaroots.org. എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തെവിടെയുമുളള മലയാളികള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. വിജയികള്‍ക്ക് ഇന്ദ്രധനുസ്സില്‍ പങ്കെടുക്കാനുളള അവസരവും ക്യാഷ് അവാര്‍ഡും ലഭിക്കും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമുളള ആദ്യ ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക.
നോർക്കയുടെ നേതൃത്വത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കും: പി. ശ്രീരാമകൃഷ്ണൻ
കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന നാലു പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക
ലോകത്തെവിടെയുമുളള മലയാളികള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം
നിങ്ങളുടെ ഉത്തരങ്ങള്‍ ക്രമനമ്പര്‍ സഹിതം +91-8089768756 എന്ന വാട്സ്ആപ്പ് നമ്പറിലേയ്ക്ക് അയച്ചുതരേണ്ടതാണ്.
മത്സരാര്‍ത്ഥിയുടെ പേരും ഫോണ്‍നമ്പരും കൂടി ഉത്തരങ്ങളോടൊപ്പം നല്‍കണം.
വിശദാംശങ്ങള്‍ക്ക് 9961208149 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
മൂന്നാമത് ലോക കേരള സഭയുടെ സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: ജൂണ്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ സംഘാടക സമിതി രൂപീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവരാണ് രക്ഷാധികാരികള്‍. ചെയര്‍മാനായി പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.വി.സുനീറിനെയും ജനറല്‍ കണ്‍വീനറായി നോര്‍ക്ക വെല്‍വെഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ കെ.സി.സജീവ് തൈക്കാടിനെയും തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്‍മാരായി സലീം പള്ളിവിള (പ്രവാസി കോണ്‍ഗ്രസ്), മുഹ്‌സിന്‍ ബ്രൈറ്റ് (പ്രവാസി ലീഗ്), ജോര്‍ജ്ജ് എബ്രഹാം (പ്രവാസി കേരളാ കോണ്‍ഗ്രസ്), കെ.പി.ഇബ്രാഹീം (പ്രവാസി സംഘം) എന്നിവരെയും ജോയfന്റ് കണ്‍വീനര്‍മാരായി പി.സി വിനോദ് (പ്രവാസി ഫെഡറേഷന്‍), മണികണ്ഠന്‍ (പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്), കബീര്‍ സലാല (പ്രവാസി ജനത), കെ. പ്രതാപ് കുമാര്‍ (പ്രവാസി സംഘം) എന്നിവരെയും തെരഞ്ഞെടുത്തു.
സംഘാടക സമിതി തെരഞ്ഞെടുപ്പ് യോഗം പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി സംഘാടക സമിതി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. സജീവ് തൈക്കാട് സ്വാഗതം പറഞ്ഞു. വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ സംസാരിച്ചു. 50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.
