കൊവിഡ് പോരാട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനായി ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലേക്ക് പോകുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും ഇത്തരത്തില്‍ സൗജന്യ യാത്ര ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒ ടാക്‌സി കമ്പനി അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് ഒ ടാക്‌സി. കൊവിഡ് പോരാട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനായി ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലേക്ക് പോകുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും ഇത്തരത്തില്‍ സൗജന്യ യാത്ര ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒ ടാക്‌സി കമ്പനി അറിയിച്ചു. സെപ്തംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭ്യമാകും. സൗജന്യ യാത്ര വേണ്ടവര്‍ VACCINE21 എന്ന കോഡ് ഉപയോഗിക്കണമെന്നും ഒ ടാക്‌സി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
