Asianet News MalayalamAsianet News Malayalam

റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം; ഒരാഴ്ചക്കിടെ 17,000ത്തിലേറെ പേര്‍ അറസ്റ്റില്‍

റെസിഡന്‍സി നിയമം ലംഘിച്ച 6,594 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 9,229 പേരും തൊഴില്‍ നിയമം ലംഘിച്ച 1,775 പേരും പിടിയിലായി.

over 17000 violators of residency labour laws arrested in saudi
Author
Riyadh Saudi Arabia, First Published Sep 13, 2021, 11:08 PM IST

റിയാദ്: സൗദി അറേബ്യയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ച  17,598ത്തിലേറെ പേര്‍ അറസ്റ്റില്‍. സെപ്തംബര്‍ രണ്ടു മുതല്‍ ഒമ്പത് വരെ  ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേര്‍ പിടിയിലായത്.  

റെസിഡന്‍സി നിയമം ലംഘിച്ച 6,594 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 9,229 പേരും തൊഴില്‍ നിയമം ലംഘിച്ച 1,775 പേരും പിടിയിലായി. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 202 പേര്‍ പിടിയിലായത്. ഇവരില്‍ 48 ശതമാനം യെമന്‍ സ്വദേശികളാണ്. 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്ത് നിന്ന് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് 21 പേര്‍ അറസ്റ്റിലായി. നിയമലംഘകരെ സഹായിച്ചതിന് 12 പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. ആകെ 83,118 നിയമലംഘകര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവരില്‍ 71,456 പേര്‍ പുരുഷന്‍മാര്‍ 11,662 പേര്‍ സ്ത്രീകളുമാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios