ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. വിദേശ തൊഴിലാളികളുടെ സംഘമാണ് ഈ സ്ഥലങ്ങളില്‍ വ്യാജ സിഗരറ്റുകളുടെ വില്‍പ്പനയും മറ്റും നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

മസ്‌കറ്റ്: ഒമാനിലെ(Oman) വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍(fake cigarettes) പിടിച്ചെടുത്തു. മസ്‌കറ്റിലും വടക്കന്‍ അല്‍ ബത്തിനയിലുമുള്ള വിവിധ സ്ഥലങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. വിദേശ തൊഴിലാളികളുടെ സംഘമാണ് ഈ സ്ഥലങ്ങളില്‍ വ്യാജ സിഗരറ്റുകളുടെ വില്‍പ്പനയും മറ്റും നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളുടെ സംഘം പിടിയിലായി

മസ്‍കത്ത്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച (Intruders) വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് (Roal Oman Police) കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന (North Al Batinah) ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

17 ഏഷ്യൻ വംശജരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ തൊഴിൽ കുടിയേറ്റ നിയമങ്ങളുടെ ലംഘനത്തിനാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.