റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പ്രവാസികളുടെ എണ്ണം 42 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. അനധികൃത താമസക്കാരെ പിടികൂടാനായി 2017ല്‍ തുടക്കമിട്ട പദ്ധതിയിലൂടെയാണ് ഇതുവരെ 42,17,772 പേരെ അറസ്റ്റ് ചെയ്തത്.

ആകെ 10,59,354 പേരെ ഇക്കാലയളവില്‍ നാടുകടത്തി. 32,97,278 പേരാണ് താമസ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ചതിന് പിടിയിലായത്. 6,48,458 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായപ്പോള്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 2,71,986 പേരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.