രാജ്യത്ത് 3,123,613 ആളുകള്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരാണ്. ആകെ ജനസംഖ്യയുടെ 93 ശതമാനമാണിത്.
മസ്‌കറ്റ്: ഒമാനില്‍(Oman) കൊവിഡ് വാക്സിന്റെ(Covid vaccine) ബൂസ്റ്റര്‍ ഡോസ് (Booster Dose) 55,085 ആളുകള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 21 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ലക്ഷ്യമിട്ട ആളുകളുടെ രണ്ട് ശതമാനമാണിത്.
രാജ്യത്ത് 3,123,613 ആളുകള്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരാണ്. ആകെ ജനസംഖ്യയുടെ 93 ശതമാനമാണിത്. 2,898,331 പേര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 86 ശതമാനമാണിത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കാന്‍ സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയ പരിധി കുറച്ചു
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് (Booster dose vaccine) എടുക്കാനുള്ള സമയ പരിധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കുറച്ചു. വാക്സിന്റെ രണ്ടാം ഡോസ് (second dose) സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (Minisrtry of Health) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വാക്സിന്‍ സ്വീകരിച്ച് മാസങ്ങള്‍ കഴിയുന്നതോടെ അതിന്റെ ഫലപ്രാപ്‍തി കുറയുമെന്നും അതുകൊണ്ടുതന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍, നിലവിലുള്ള ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളുടേതിനാക്കള്‍ കടുത്തതാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച വാക്സിനല്ലാതെ മറ്റൊരു വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുമെന്നും രാജ്യത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഒമാനില്‍ ഇതുവരെ രണ്ട് ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രവാസികള്‍ക്ക് ഓള്‍ഡ് മസ്‍കത്ത് എയര്‍പോര്‍ട്ട് ബില്‍ഡിങില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ വാക്സിന്റെ ഒന്നാം ഡോസോ രണ്ടാം ഡോസോ സ്വീകരിക്കാം. അല്‍ ഖുവൈര്‍, അമീറത്, മസ്‍കത്ത്, ഖുറിയത്ത് എന്നിവടങ്ങളിലെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയുള്ള സമയങ്ങളിലും വാക്സിന്‍ സ്വീകരിക്കാം.
