Asianet News MalayalamAsianet News Malayalam

ജനസാഗരമെത്തി, അബുദാബി ഹിന്ദു ക്ഷേത്രത്തില്‍ തിരക്കേറുന്നു; ഒരു ദിവസമെത്തിയത് 65,000 പേര്‍

അബുദാബി സിറ്റിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രാ സമയം.

over 65000 worshippers visited abu dhabi  BAPS hindu mandir on sunday
Author
First Published Mar 6, 2024, 4:04 PM IST

അബുദാബി: അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ശേഷമുള്ള ആദ്യ ഞായറാഴ്ച 65,000ലേറെ പേരാണ് സന്ദര്‍ശനത്തിനെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. 

ഞായറാഴ്ച രാവിലെ ബസുകളിലും കാറുകളിലുമായി 40,000  സന്ദര്‍ശകരെത്തി. വൈകുന്നേരം 25,000 പേരാണ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. 2000 പേരടങ്ങുന്ന ബാച്ചുകളായാണ് ഇവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. 

അബുദാബിയില്‍ നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. അബുദാബി സിറ്റിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രാ സമയം. അ​ബുദാബി ബ​സ് ടെ​ര്‍മി​ന​ലി​ല്‍ നി​ന്ന് സ​ര്‍വീസ് തു​ട​ങ്ങു​ന്ന ബ​സ് സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​യി​ദ് ദ ​ഫ​സ്റ്റ് സ്ട്രീ​റ്റിൽ (മു​റൂ​ര്‍ സ്ട്രീ​റ്റ്) നി​ന്ന് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് സ്ട്രീ​റ്റ് വ​ഴി അ​ല്‍ ബ​ഹ്​​യ, അ​ല്‍ ഷ​ഹാ​മ ക​ട​ന്ന് അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​ക്ക് സ​മീ​പം അ​ല്‍ മു​രൈ​ഖ​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ബാ​പ്സ് ഹി​ന്ദു മ​ന്ദി​റില്‍ എത്തും. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സി​ന്‍റെ ന​മ്പ​ര്‍ 203 ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read Also -  മലയാളികളെ മാടിവിളിച്ച് ജര്‍മ്മനി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യ പഠനവും തൊഴിലവസരവും, ഇപ്പോൾ അപേക്ഷിക്കാം

ഏ​കീ​കൃ​ത യാ​ത്രാ ​നി​ര​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ല്‍ കൈവശം ഹ​ഫി​ലാ​ത്ത് കാ​ര്‍ഡ് ഉ​ണ്ടാ​കണം. യാ​ത്ര തു​ട​ങ്ങു​മ്പോ​ഴും അ​വ​സാ​നി​ക്കു​മ്പോ​ഴും ഈ ​കാ​ര്‍ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ​നി​ര​ക്ക് ന​ല്‍കേ​ണ്ട​ത്. ര​ണ്ട് ദി​ര്‍ഹ​മാ​ണ് ബ​സു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്ക്. ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും അ​ഞ്ചു ഫി​ല്‍സ് വീ​തം ഈ​ടാ​ക്കും. കാ​ര്‍ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നും 200 ദി​ര്‍ഹം പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios