Asianet News MalayalamAsianet News Malayalam

Expo 2020 : എക്‌സ്‌പോ 2020യില്‍ ജനപ്രവാഹം; ഇതുവരെയെത്തിയത് 80 ലക്ഷം സന്ദര്‍ശകര്‍

അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച്  8,067,012 പേരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകളെത്തിയ മേളയാണ് എക്‌സ്‌പോ.

Over 80 lakh  people visited Expo 2020
Author
Dubai - United Arab Emirates, First Published Dec 27, 2021, 10:59 PM IST

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലേക്ക്(Expo 2020 Dubai) സന്ദര്‍ശകപ്രവാഹം. മേള മൂന്നുമാസം പിന്നിടാനൊരുങ്ങുമ്പോള്‍ ആകെ 80 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെ എക്‌സ്‌പോയിലെത്തിയത്.

അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച്  8,067,012 പേരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകളെത്തിയ മേളയാണ് എക്‌സ്‌പോ. ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് ഈ മാസം നടന്നിരുന്നു. വിദ്യാര്‍ത്ഥികളും കുടുംബങ്ങളുമാണ് ഈ മാസത്തെ സന്ദര്‍ശകരില്‍ കൂടുതലും. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നിരവധി പരിപാടികളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ സന്ദര്‍ശകരുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് പ്രതീക്ഷ. 

എക്‌സ്‌പോ 2020; ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് ആറുലക്ഷത്തിലേറെ പേര്‍

അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഇതിനോടകം പ്രാബല്യത്തില്‍

അബുദാബി: അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid precautionary restrictions) മാറ്റം. വിവാഹ ചടങ്ങുകള്‍ (wedding ceremonies), മരണാനന്തര ചടങ്ങുകള്‍ (funerals), കുടുംബ സംഗമങ്ങള്‍ (family gatherings) എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്‍തിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി 50ല്‍ കവിയാന്‍ പാടില്ല. ഔട്ട്‍ഡോര്‍ പരിപാടികളിലും ഓപ്പണ്‍എയര്‍ ആക്ടിവിറ്റികളിലും 150 പേര്‍ക്കായിരിക്കും പ്രവേശനം. വീടുകളിലെ സാമൂഹിക ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ചടങ്ങുകളിലെല്ലാം കൊവിഡ് സുരക്ഷാ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം. അല്‍ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. ഇതിന് പുറമെ 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലവും വേണം. മാസ്‍ക് ധരിക്കുകയും സദാ സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ വ്യാപകമാക്കും.

തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയും മൂക്കും വായും മൂടുന്ന തരത്തില്‍ ശരിയായി മാസ്‍ക്ക് ധരിച്ചും എല്ലാവരും രോഗനിയന്ത്രണ മാര്‍ഗങ്ങളുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. എപ്പോഴും മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. കൈകള്‍ എപ്പോഴും കഴുകുകയോ അണുവിമുക്തമാക്കുകയോ വേണമെന്നും അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം അത് സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍പറയുന്നു.

Follow Us:
Download App:
  • android
  • ios