ചികിത്സയിലുണ്ടായിരുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 6,957 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം നാലു ലക്ഷം കടന്നു. ഇന്ന് 1071 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ അകെ രോഗമുക്തരുടെ എണ്ണം 400,580 ആയി. പുതുതായി 1,056 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തകൊവിഡ് ബാധിതരുടെ എണ്ണം 4,16,307 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചികിത്സയിലുണ്ടായിരുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 6,957 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,826 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,335 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 446, മക്ക 253, കിഴക്കന്‍ പ്രവിശ്യ 136, അസീര്‍ 52, മദീന 33, ജീസാന്‍ 28, അല്‍ഖസീം 27, ഹായില്‍ 20, തബൂക്ക് 15, നജ്‌റാന്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ബാഹ 11, അല്‍ജൗഫ് 6.