ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് കൊല്ലപ്പെട്ടു. 

ഫുജൈറ: വിളക്കുകാലില്‍ ഇടിച്ച് കാര്‍ രണ്ടായി പൊളിഞ്ഞു, യുവാവിന് ദാരുണാന്ത്യം. യുഎഇയിലെ ഫുജൈറയിലെ ദാദ്നയിലാണ് സംഭവം. ഇരുപത് വയസ് പ്രായമുള്ള എമറൈറ്റ് സ്വദേശിയായ യുവാവാണ് വാഹനാപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് കൊല്ലപ്പെട്ടു. 

അപകടത്തില്‍പ്പെട്ട വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് ഫുജൈറ പൊലീസ് ജനറല്‍ കമാന്‍റിലെ ട്രാഫിക് പട്രോള്‍ വിഭാഗം മേധാവി കേണല്‍ സലേ മുഹമ്മദ് അബ്ദുള്ള അല്‍ധാന്‍ഹാനി വ്യക്തമാക്കി. വിളക്കുകാലുമായി കൂട്ടിയിടിച്ചതിന് പിന്നാലെ നിരവധി തവണ കാര്‍ ലക്കം മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയിരിക്കുന്ന മൊഴി. പൊലീസ് അപകട സ്ഥലത്ത് എത്തി വാഹനാവശിഷ്ടങ്ങള്‍ മാറ്റുകയും യുവാവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. 

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുവൈത്തില്‍ സ്‍കൂള്‍ ബസില്‍ നിന്നു വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത് രണ്ട് ദിവസങ്ങള്‍ക്ക് മുന്പാണ്. ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിനി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. 

റോഡിൽ തർക്കിച്ച് ബോണറ്റിൽ കയറിയ യുവാവിനെയും വച്ച് കിലോമീറ്ററോളം കാറോടിച്ച് യുവതി, കാർ അടിച്ചുതകർത്തു