Asianet News MalayalamAsianet News Malayalam

പൊടിക്കാറ്റ്; സൗദിയില്‍ ആയിരത്തിലേറെ ആളുകള്‍ ആശുപത്രിയില്‍

ഇറാഖില്‍ ഉത്ഭവിച്ച കാറ്റ് റിയാദിലും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലേക്കും വ്യാപിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നുള്ള മുന്നറിയിപ്പ് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.

over thousand people in hospital after Sandstorm in Riyadh
Author
Riyadh Saudi Arabia, First Published May 19, 2022, 12:33 PM IST

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഇറാഖില്‍ ഉത്ഭവിച്ച കാറ്റ് റിയാദിലും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലേക്കും വ്യാപിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നുള്ള മുന്നറിയിപ്പ് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.

ഇരിക്കാന്‍ അനുവദിക്കുന്നില്ല; വിദേശിക്കെതിരെ പരാതിയുമായി സൗദി യുവതി

പൊടിക്കാറ്റ്; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കാന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ തീരുമാനമെടുക്കുകയായിരുന്നു. കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കും.

കുവൈത്തില്‍ തിങ്കളാഴ്‍ച അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്‍ച തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് വ്യോമ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എല്ലാ സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. കാലാവസ്ഥ സാധാരണ നിലയിലാവുകയും വൈമാനികരുടെ കാഴ്ച തടസപ്പെടുന്ന സാഹചര്യം മാറുകയും ചെയ്യുന്നതോടെ വിമാന സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന പൊടിക്കാറ്റാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios