പിആർ മുഹമ്മദ് ഹസ്സൻ സൗദിയിൽ നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ജിസാനിലെ ബെയ്‌ഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഹസ്സൻ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
റിയാദ്: സൗദിയിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ മലപ്പുറം - പരപ്പനങ്ങാടി അട്ടകുഴങ്ങര സ്വദേശി പിആർ മുഹമ്മദ് ഹസ്സൻ (62) ജിസാനിൽ അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ജിസാനിലെ ബെയ്‌ഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഹസ്സൻ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
ജിസാനിലെ അറാട്കോ ഗ്രൂപ്പിന്‍റെ കീഴിലുള്ള ജിസാൻ ഹോട്ടലിന്‍റെയും ജിസാൻ അറാട് കോ ക്യാമ്പിന്റെയും മാനേജർ ആയി സേവനം ചെയ്യുകയായിരുന്നു മുഹമ്മദ് ഹസ്സൻ. നേരത്തേ യാംബുവിലെ ഡേ ടു ഡേ ഷോപ്പിംഗ് മാൾ മാനേജറായിരുന്നു. ജിദ്ദയിലും സൗദിയിലെ മറ്റു മേഖലകളിലും വിവിധ വ്യവസായ സംരംഭകളിൽ നിറ സാന്നിധ്യമായിരുന്ന ഹസ്സൻ 43 വർഷമായി സൗദി പ്രവാസിയായിരുന്നു. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു. പരേതനായ പി.ആർ അബൂബക്കർ ഹാജിയാണ് മുഹമ്മദ് ഹസ്സന്റെ പിതാവ്. മാതാവ് :പരേതയായ ഖദീജ .ഭാര്യ: ഖൗലത്ത്. മക്കൾ : അബ്ദുൽ ഖാദർ, സൽമാൻ, അജ്മൽ സുലൈമാൻ, ഖുശ്‌നൂരി. സഹോദരങ്ങൾ :. ഹംസ, മുഹമ്മദ് റഷീദ്, അബ്ദുൽ ലത്തീഫ്, ആയിഷ, ഫാത്തിമ, നസീമ, റംല. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിസാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


