മെയ് മാസം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത ലൈവ് ഡ്രോയിൽ റേഞ്ച് റോവര്‍ വെലാര്‍ നേടാനുള്ള അവസരം

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയുടെ ഡ്രീം കാര്‍ റാഫ്ൾ ഡ്രോയിൽ മസെരാറ്റി ഗിബ്‍ലി സ്വന്തമാക്കിയത് അൽ എയ്നിൽ നിന്നുള്ള പാകിസ്ഥാന്‍ പ്രവാസി. മുഹമ്മദ് ഷഹബാസ് എന്ന 29 വയസ്സുകാരനാണ് വിജയി.

അബുദാബി വിമാനത്താവളത്തിലെ സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഷഹബാസ് ടിക്കറ്റെടുത്തത്. കാര്‍ വിറ്റതിന് ശേഷം സുഹൃത്തുക്കള്‍ക്ക് പണം വീതിച്ചുനൽകും. സ്വന്തം പങ്ക് നാട്ടിലേക്ക് അയക്കുമെന്നും ഷഹബാസ് പറയുന്നു.

2017 മുതൽ അൽ എയ്നിൽ താമസിക്കുന്ന ഷഹബാസ്, രണ്ട് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഒട്ടകങ്ങളെ പരിചരിക്കുന്ന ജോലിയാണ് ഷഹബാസിന്. "ബിഗ് ടിക്കറ്റ് ഉപയോഗിച്ച് എല്ലാവരും ഭാഗ്യം പരീക്ഷിക്കണം. എന്നെപ്പോലെ നിങ്ങള്‍ക്കും വിജയിയാകാന്‍ കഴിയും" അദ്ദേഹം പറഞ്ഞു.

മെയ് മാസം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത ലൈവ് ഡ്രോയിൽ റേഞ്ച് റോവര്‍ വെലാര്‍ നേടാനുള്ള അവസരമാണ് ലഭിക്കുക. ജൂൺ മാസം ടിക്കറ്റ് വാങ്ങിയാൽ ജൂലൈ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു BMW 430i കാര്‍ നേടാം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് AED 150 ആണ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു സൗജന്യ ടിക്കറ്റ് ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്സൈറ്റ്, അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാം. തേഡ് പാര്‍ട്ടി ഗ്രൂപ്പുകളിലും പേജുകളിലും നിന്ന് ടിക്കറ്റ് വാങ്ങുന്നവര്‍ ടിക്കറ്റിന്‍റെ സാധുത ഉറപ്പുവരുത്തണം.