മസ്‌കറ്റ്: പാകിസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരനെ ഒമാനില്‍ കാണാതായി. 17കാരനായ പാകിസ്ഥാനി മാലിക്ക് താഹിറിനെ നവംബര്‍ 30 മുതല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവെയ്ക്കില്‍ നിന്നും കാണാതായതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. മാലിക്ക് താഹിറിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.