പലസ്തീന്‍ ജനതയ്ക്ക് കുവൈത്ത് നല്‍കുന്ന പിന്തുണയ്ക്ക് സ്ഥാനപതി നന്ദി അറിയിച്ചു. 

കുവൈത്ത് സിറ്റി: അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്‍റെ നേതൃത്വത്തിൽ കുവൈത്ത് നൽകുന്ന പിന്തുണയ്ക്ക് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് വേണ്ടി രാജ്യത്തെ പലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് നന്ദി അറിയിച്ചു. പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും ഏതെങ്കിലും കാരണത്താൽ കുടിയിറക്കുന്നത് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കുവൈത്ത് നിലപാട് എടുത്തത്. പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും അവരെ ഉപേക്ഷിക്കില്ലെന്നും തഹ്ബൂബ് ആവർത്തിച്ചു.

അധിനിവേശത്തിനും കുടിയിറക്കലിനും കൂട്ടിച്ചേർക്കലിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയിലേക്കുള്ള ഏറ്റവും ചെറിയ പാതയായ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർന്നും പിന്തുണയ്ക്കാൻ എല്ലാ സഹോദരങ്ങളോടും സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. ഗാസ മുനമ്പിലും എല്ലാ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലും പലസ്തീന് നിയമപരവും രാഷ്ട്രീയവുമായ അധികാരപരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also -  ഫോറൻസിക് തെളിവുകൾ നിർണായകമായി; കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം