വിരലടയാളടക്കം പരിശോധിച്ചതും ഫോറൻസിക് തെളിവുകളും ഉപയോഗിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം കടലിൽ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയോളമായി കാണാതായ പൗരന്‍റെതാണെന്ന് കണ്ടെത്തി. വിരലടയാളങ്ങളുടെയും അടയാളങ്ങളുടെയും പരിശോധനകൾ നടത്തിയ ശേഷമാണ് ഫോറൻസിക് തെളിവുകൾ ഉപയോഗിച്ച് മൃതദേഹം പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ് ഗാർഡ് ആണ് ജാബർ പാലത്തിനടിയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തത്.
Read Also - ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരെ സഹ പൈലറ്റിന്‍റെ ഇടപെടൽ; എമർജൻസി ലാൻഡിങ്
