റി​യാ​ദ്​: പ​ല​സ്തീ​നി​ല്‍ ഇ​സ്രാ​യേ​ല്‍ ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തെ അപലപിച്ച് സൗ​ദി മ​ന്ത്രി​സ​ഭ. അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശനി​യ​മ​ങ്ങള്‍ ലംഘി​ക്കു​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രെ പ്രതിരോധത്തിന് ലോ​കം തയ്യാറാകണമെന്ന് മ​ന്ത്രി​സ​ഭ ആവശ്യപ്പെട്ടു. പല​സ്തീ​ന്‍ ജ​ന​ത​യു​ടെ  സംരക്ഷി​ക്കാ​നും ലോ​ക രാ​ഷ്​​ട്ര​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി​മാർ യോ​ഗത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​പ്പ​തിലധികം പ​ല​സ്തീ​നി​ക​ളാ​ണ് ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊല്ലപ്പെട്ടത് ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് തുടങ്ങിയ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേരും സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്നും​ മ​ന്ത്രി​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ക്ര​മ​ണം നീതീകരിക്കാനാകില്ലെന്നും ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നമാണ് ഇസ്രായേല്‍ തുടരുന്നതെന്നും സൗ​ദി അ​റേ​ബ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പലസ്തീന് സ​ഹാ​യം പു​ന​രാ​രം​ഭി​ക്കാ​ന്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ യുഎന്‍ തയ്യാറായതിനെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്തു.

സായുധവിഭാ​ഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേലിന്റെ വാദം അം​ഗീകരിക്കാനാകില്ല. ആ​ക്ര​മ​ണ​ത്തില്‍ പലസ്തീനിലെ സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ അ​ന്താ​രാ​ഷ്​​ട്രതലത്തില്‍ വലിയ വി​മ​ര്‍ശ​നങ്ങളാണ് ഇ​സ്രാ​യേ​ലിനെതിരെ ഉയർന്നത്. എന്നാൽ, ഇ​ന്റ​ലി​ജ​ന്‍സ് വീ​ഴ്ച​യാണ് ആക്രമണത്തിന് പിന്നാലെന്നാണ് ഇ​സ്രാ​യേ​ലിന്റെ വിശദീകരണം.