കേരള സോഷ്യല്‍ സെന്‍ററിലാണ് പഞ്ചഗുസ്തി മത്സരം നടന്നത്

അബുദാബി: കേരള സോഷ്യല്‍ സെന്‍ററില്‍ പഞ്ചഗുസ്തി മത്സരം നടന്നു. അബുദാബിയിലെ മലയാളി സംഘടനയാണ് പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചത്. സെന്‍ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിവിധ രാജ്യക്കാരായ അമ്പതോളം മത്സരാര്‍ത്ഥികള്‍ കരുത്ത് തെളിയിച്ചു. 

85കിലോയ്ക്ക് മുകളിലും താഴെയും രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ വലൈന്‍റന്‍ ദിമിത്രോവും, ഗൗരി ഗാബല്‍സിംഗും ജേതാക്കളായി. തുടര്‍ന്ന്, ചാമ്പ്യന്മാരില്‍ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ബള്‍ഗേറിയന്‍ സ്വദേശിയായ വലന്‍റൈന്‍ ജേതാവായി 

നൂറുകണക്കിനാളുകള്‍ പഞ്ചഗുസ്തി മത്സരം വീക്ഷിക്കാന്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് അബുദാബിയിലേക്കെത്തി. യുഎഇ ഇന്‍റര്‍ നാഷണല്‍ ബോഡി ബില്‍ഡര്‍ ജഡ്ജ് മഹമ്മൂദ് അല്‍ ഹമ്മാദി, എമിറേറ്റ്സ് ബോഡി ബില്‍ഡേര്‍സ് ഫെഡറേഷന്‍ ട്രെയിനര്‍ ഹമദ് അല്‍ സാബി എന്നിവര്‍ ചേര്‍ന്ന് പഞ്ച ഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തു.