രാഷ്ട്രപതിയിൽ നിന്നും യോഗ്യതാപത്രം സ്വീകരിച്ച് നിയുക്ത ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി. രാഷ്ട്രപതി ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ ഇന്ത്യ–കുവൈത്ത് ബന്ധങ്ങളുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകളെക്കുറിച്ചും ചർച്ച നടത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതയായ പരമിത ത്രിപാഠി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും യോഗ്യതാ പത്രം സ്വീകരിച്ചു. രാഷ്ട്രപതി ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ ഇന്ത്യ–കുവൈത്ത് ബന്ധങ്ങളുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകളെക്കുറിച്ചും ചർച്ച നടത്തി. നിലവിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക കെനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായി സ്ഥലം മാറുകയാണ്. പുതിയ സ്ഥാനപതി ഈ മാസം അവസാനം കുവൈത്തിൽ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
