Asianet News MalayalamAsianet News Malayalam

സൗദിയില്‍ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഗ്ലാസ് തകര്‍ത്ത് മോഷണം

രുനാഗപ്പള്ളി സ്വദേശി ഷഫീഖ് ഞായറാഴ്ച രാവിലെ കാറെടുത്ത് മാറ്റിയിടാൻ വന്നപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. പിന്നിലെ ട്രയാംഗിൾ ഗ്ലാസ് തകർത്തിരിക്കുന്നു. 

parked cars robbed in saudi arabia keralites complain
Author
Riyadh Saudi Arabia, First Published Apr 12, 2020, 10:23 PM IST

റിയാദ്: കോവിഡ് കാലത്തും കള്ളന്മാർക്ക് വിശ്രമമില്ല. ബത്ഹയിൽ നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ വിൻഡോ ചില്ലുകൾ തകർത്ത് കൊള്ളയടിച്ചു. ശാര റെയിലിൽ റിയാദ് ബാങ്കിനും പാരഗൺ റസ്റ്റോറൻറിനും ഇടയിലുള്ള ഗല്ലികളിൽ ഒന്നിൽ പാർക്ക് ചെയ്തിരുന്ന പത്തോളം കാറുകളാണ് കവർച്ചക്കിരയായത്. കാറുകളിൽ പലതും മലയാളികളുടേതാണ്. 

കാറിന്റെ പിൻവശശത്ത ട്രയാംഗിൾ ഗ്ലാസ് തകർത്ത് ഡോർ ലോക്ക് നീക്കി കാർ തുറന്ന് മുഴുവൻ പരിശോധിച്ച് കൈയ്യിൽ കിട്ടിയത് കള്ളന്മാർ കൊണ്ടുപോയ നിലയിലാണുള്ളത്. കരുനാഗപ്പള്ളി സ്വദേശി ഷഫീഖ് ഞായറാഴ്ച രാവിലെ കാറെടുത്ത് മാറ്റിയിടാൻ വന്നപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. പിന്നിലെ ട്രയാംഗിൾ ഗ്ലാസ് തകർത്തിരിക്കുന്നു. ഡോറുകൾ അണലോക്കായി കിടക്കുന്നു. ഡാഷ് ബോർഡിലും മറ്റുമിരുന്ന സാധനങ്ങൾ സീറ്റിൽ വാരിവലിച്ചിട്ടിരിക്കുന്നു. മൊബൈൽ ചാർജർ, പവർ ബാങ്ക്, ഫ്ലാഷ് മെമ്മറി തുടങ്ങി കൈയ്യിൽ കിട്ടിയതെല്ലാം കൊണ്ടുപോയിരിക്കുന്നു. ഡിക്കി തുറന്നും പരിശോധിച്ചതായി മനസിലായി. 

വിലപിടിപ്പുള്ളതോ പണമോ നോക്കിയുള്ള കവർച്ചകളാണ് നടന്നിരിക്കുന്നെതന്ന് ഷഫീഖ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലായിരിക്കാം സംഭവമെന്ന് കരുതുന്നു. അവധിയായതിനാൽ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നില്ല. ഇന്ന് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് കാർ മാറ്റിയിടാൻ ഇറങ്ങിയപ്പോഴാണ് ഇത് കണ്ടത്. ആ നിരയിലും എതിർവശത്തും കിടന്ന കാറുകളെല്ലം ഈ രീതിയിൽ ഗ്ലാസുകൾ തകർത്ത നിലയിലാണ്. കള്ളന്മാരുണ്ട്, ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കുക, വാഹനങ്ങൾ ഇടയ്ക്കിടെ നോക്കുക, വിലപിടിപ്പുള്ളതൊന്നും അവയിൽ വെക്കാതിരിക്കുക എന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും ഷഫീഖ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios