ഏതാനും സീറ്റുകള്‍ക്ക് അപ്പുറത്തിരുന്ന സഹയാത്രികയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ലണ്ടന്‍: വിമാനത്തില്‍ അക്രമാസക്തനായി യാത്രക്കാരന്‍. വിമാനത്തിന്‍റെ ശുചിമുറി നശിപ്പിച്ച യുവാവ് ക്യാബിന്‍ ക്രൂവിനെയും മര്‍ദ്ദിച്ചു. ബാങ്കോക്കില്‍ നിന്ന് ഹിത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട തായ് എയര്‍വേയ്സിലാണ് സംഭവം ഉണ്ടായത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. എയര്‍ സ്റ്റുവാഡിനെ അടിച്ച യാത്രക്കാരന്‍ വിമാനത്തിലെ ടോയ്ലറ്റും തകര്‍ത്തു. 

35കാരനായ ബ്രിട്ടീഷുകാരൻ വിമാന ജീവനക്കാരനെ ഇടിക്കുകയും ഇടിയുടെ ശക്തിയില്‍ ഇയാള്‍ നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പരന്ന് പോയ യാത്രക്കാര്‍ അക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ നോക്കി. പിന്നീട് യാത്രക്കാര്‍ ഇടപെട്ട് ഇയാളുടെ കൈകള്‍ കെട്ടുകയായിരുന്നു. 

Read Also -  മുൾമുനയിൽ നിര്‍ത്തിയത് 24 മണിക്കൂറിലേറെ, ആശങ്കക്കൊടുവിൽ ആശ്വാസം; കാണാതായ മലയാളിയെ വിമാനത്താവളത്തിൽ കണ്ടെത്തി

ഏതാനും സീറ്റുകള്‍ക്ക് അപ്പുറത്തിരുന്ന സഹയാത്രികയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിമാന ജീവനക്കാരന്റെ മൂക്ക് ഇയാൾ അടിച്ചുപൊട്ടിച്ചതായി യുവതി പറഞ്ഞു. അക്രമം തുടർന്നാൽ വിമാനം ദുബായിലേക്ക് തിരിച്ചുവിടുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് രണ്ടുയാത്രക്കാർ ചേർന്ന് അക്രമിയുടെ കൈകൾ കൂട്ടിക്കെട്ടിയതോടെയാണ് അയാൾ ശാന്തനായത്. അയാൾ മോശം ഭാഷയിൽ തെറിവിളിക്കുകയും ചെയ്തു. ലണ്ടനില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...