മസ്‍കത്ത്: ഒമാനിൽ 25 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന പാസ്റ്റര്‍ തോമസ് വർഗീസ് (71) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഒമാനിലെ പെന്തക്കോസ്ത് വിഭാഗത്തിലെ ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിയുടെ സ്ഥാപകനായിരുന്നു ആലപ്പുഴ തലവടി  മാമൂട്ടിൽ ബഥേൽ കുടുംബാംഗമായ അദ്ദേഹം.

1980ൽ മസ്‍കത്തില്‍ എത്തിയ പാസ്റ്റർ തോമസ്, 1992ലാണ് ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി ചർച്ച് ആരംഭിച്ചത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സഭാ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഛത്തീസ്ഗഢ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അനാഥാലയവും സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി തയ്യൽ പരിശീലനവും ഈ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. റോയൽ ഒമാൻ പോലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മെയ് 14 വൈകുന്നേരം 3:30ന്  മസ്‌കത്തിലെ മീനാ അൽ ഫഹ്‌ലീലിലെ പി.ഡി.ഒ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.