Asianet News MalayalamAsianet News Malayalam

അന്ത്യോക്യ പാത്രിയർക്കിസിന് ഒമാനിൽ സ്വീകരണം

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മതമാണ് ഇസ്ലാമെന്ന്  ഒമാൻ ഉപപ്രധാന മന്ത്രി.

Patriarch of Antioch welcomed in Oman
Author
Muscat, First Published May 29, 2022, 11:26 PM IST

മസ്കറ്റ്: ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ഓഫ് അന്ത്യോക്യയുടെയും കിഴക്കിന്റെയും  പാത്രിയർക്കിസ്സായ ജോൺ പത്താമന് ഒമാനിൽ സ്വീകരണം. ഒമാൻ ക്യാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദാണ് അന്ത്യോഖ്യാ പാത്രിയർക്കിസ് ജോൺ പത്താമനെ സ്വീകരിച്ചത്.

ഒമാൻ എല്ലാ മതങ്ങളെയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് സിറിയൻ അറബ് റിപ്പബ്ലിക്കിൽ അന്ത്യോക്യയിലെ പാത്രിയർക്കീസ് ജോൺ പത്താമനുമായുള്ള  കൂടിക്കാഴ്ചയിൽ ഒമാൻ  ഉപപ്രധാനമന്ത്രി  സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് സ്ഥിരീകരിച്ചു.

എല്ലാ സ്വർഗീയ മതങ്ങളോടും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മതമാണ് യഥാർത്ഥ ഇസ്ലാമിക മതമെന്ന് ഒമാൻ ഉപ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ   ചൂണ്ടിക്കാട്ടി. വേൾഡ് ക്രിസ്ത്യൻ കൗൺസിൽ  പ്രസിഡന്റുമാരിൽ ഒരാളാണ്  ജോൺ പത്താമൻ പാത്രിയർക്കിസ്.

പ്രവാസികള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി അധികൃതര്‍

ദൈവശാസ്ത്രം, വിദ്യാഭ്യാസം, സംഗീതം, ആരാധനക്രമം എന്നിവയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് പാത്രിയർക്കിസ്. ഓർത്തഡോക്സ്, എക്യുമെനിക്കൽ മേഖലകളിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജോൺ പത്താമൻ  പാത്രിയാർക്കീസ്, ഗ്രീസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, സൈപ്രസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, റഷ്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നടന്നിട്ടുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios