ഒരു സ്ത്രീ ഓടിച്ചിരുന്ന വാഹനം പൊലീസ് പട്രോള്‍ വാഹനത്തിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

ഷാര്‍ജ: ഷാര്‍ജയില്‍ പട്രോള്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വ്യാഴാഴ്ച മ്‍ലേഹ റോഡിലാണ് അപകടമുണ്ടായത്. 

ഡ്യൂട്ടിയിലുണ്ടായിരുന്ന ഫസ്റ്റ് അസിസ്റ്റന്റ് റാഷിദ് അലി അല്‍ബാഹിയാണ് മരിച്ചത്. ഒരു സ്ത്രീ ഓടിച്ചിരുന്ന വാഹനം പൊലീസ് പട്രോള്‍ വാഹനത്തിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പട്രോള്‍ വാഹനം ദൂരേക്ക് തെറിച്ച് പോയി കീഴ്‌മേല്‍ മറിഞ്ഞു. 14 വര്‍ഷമായി ഷാര്‍ജ പോലീസിലെ ട്രാഫിക് വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അല്‍ സീയൂബ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

View post on Instagram

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona