അബുദാബി: അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് യുഎഇയില്‍ നിയമലംഘനമാണെന്ന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അപകടത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ഈടാക്കും.

1,50,000 ദിര്‍ഹം(30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ)യാണ് ഇത്തരത്തില്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി ലഭിക്കുക. 1,000 ദിര്‍ഹമാണ് അപകടസ്ഥലത്ത് കൂട്ടം കൂടി നിന്നാല്‍ പിഴയായി ഈടാക്കുക. അപകടം, അഗ്നിബാധ എന്നിവ സംഭവിക്കുമ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona