വൈറസിന് മ്യൂട്ടേഷനുകള്‍ സംഭവിക്കുമ്പോള്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അബുദാബി: കൊവിഡ് വകഭേദത്തിനെതിരെ പൂര്‍ണ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി. തിങ്കളാഴ്ച ഒരു വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് ഡോ. അല്‍ ഹൊസാനി ഇക്കാര്യം അറിയിച്ചത്.

വൈറസിന് മ്യൂട്ടേഷനുകള്‍ സംഭവിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും വാക്‌സിന്‍ സ്വീകരിക്കേണ്ടതിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. അതേസമയം അനുവദനീയമായ ആളുകളില്‍ കൂടുതല്‍ ഒത്തുചേരുക, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമാന്‍ സര്‍വീസിലൂടെ രഹസ്യമായി വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. അബുദാബിയിലുള്ളവർ 800 2626 വിളിച്ചോ 2828 നമ്പറിൽ എസ്എംഎസ്ആയോ aman@adpolice.gov.ae ഇമെയിൽ വിലാസത്തിലോ അറിയിക്കാം. ദുബായിൽ +971 4 609 9999 നമ്പറിൽ വിളിച്ചോ mail@dubaipolice.gov.ae ഇമെയിൽ വിലാസത്തിലോ അറിയിക്കാം.