റിയാദ്: ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും കൊവിഡ് നിയന്ത്രണങ്ങളുടെ ഫലമായി തിരിച്ചുപോകാനാവാത്ത വിദേശികള്‍ മാര്‍ച്ച് 28നുള്ളില്‍ ബന്ധപ്പെടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിസയുടെ കാലാവധി കഴിഞ്ഞാലുണ്ടാകുന്ന നിയമനടപടികളും സാമ്പത്തിക പിഴവും ഒഴിവാക്കാനാണിത്. അതിനായി അപേക്ഷ  നല്‍കണം.

ഹജ്ജ് മന്ത്രാലയത്തിന്റെ eservices.haj.gov.sa എന്ന ലിങ്ക് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. മാര്‍ച്ച് 28 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. ഈ  സമയപരിധി ഉപയോഗപ്പെടുത്താതെ രാജ്യത്ത് കഴിയുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.