ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.
ദുബൈ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്.
ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. അതേസമയം വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബൈ താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
