ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി മരിച്ചു. 

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽ കുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി (49) ജിദ്ദയിൽ മരിച്ചു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചികിത്സക്കിടെയാണ് മരണം. മാൻപവർ കമ്പനിയുടെ കീഴിൽ കിംഗ് ഫൈസൽ ആശുപത്രിയിൽ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: നൂർജഹാൻ, മക്കൾ: അജ്മൽ, അൻസില. മരണാന്തര നടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.