പുതിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോൾ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ മെയ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷം പെട്രോൾ വിലയിൽ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പുതുക്കിയ ഇന്ധന വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകള്‍ തീരുമാനിക്കുന്നത്. പെട്രോളിന് ഒരു ഫിൽസ് കൂടിയപ്പോൾ ഡീസലിന് 11 ഫിൽസ് കുറവ് രേഖപ്പെടുത്തി.

Read Also - തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും, ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.58 ദിര്‍ഹം ആണ് പുതിയ വില. ഏപ്രില്‍ മാസത്തില്‍ ഇത് ലിറ്ററിന് 2.57 ദിര്‍ഹം എന്ന നിരക്കിലായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.47 ദിര്‍ഹം ആണ് പുതിയ നിരക്ക്. ഏപ്രില്‍ മാസത്തില്‍ 2.46 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.39 ദിര്‍ഹം ആണ് മെയ് മാസത്തിലെ നിരക്ക്. ഏപ്രിലില്‍ ഇത് 2.38 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 2.52 ദിര്‍ഹം ആണ് പുതിയ വില. 2.63 ദിര്‍ഹം ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം