റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ നിരക്കിൽ നേരിയ കുറവ് വരുത്തി. ഒക്ടോബർ 20 (ഞായറാഴ്ച) മുതൽ പുതിയ നിരക്ക് നിലവിൽ വന്നതായി സൗദി അരാംകോ അറിയിച്ചു. 91 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 1.50 റിയാലായാണ് കുറച്ചത്.

നിലവിൽ 1.53 റിയാലായിരുന്നു പെട്രോള്‍ വില. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. 95 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 2.18 റിയാലിൽ നിന്ന് 2.05 റിയാലായി കുറച്ചു. മൂന്നു മാസത്തിലൊരിക്കലാണ് പെട്രോൾ വില പുനഃപരിശോധിക്കുന്നത്.