റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോൾ വില രണ്ട് റിയാൽ കടന്നിരുന്നു. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്. എല്ലാ മാസവും പതിനൊന്നാം തീയ്യതിയാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്.